ഹോട്ടലില്‍ രാഹുല്‍ഗാന്ധി; സ്‌നാക്‌സ് നല്‍കി; അമ്മൂമ്മയുടെ കെട്ടിപ്പിടുത്തം, ചേര്‍ത്തുനിര്‍ത്തി മുത്തം; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd July 2022 08:53 PM  |  

Last Updated: 04th July 2022 08:29 AM  |   A+A-   |  

RAHUL_GANDHI

വീഡിയോ ദൃശ്യം

 

കൊച്ചി: വയനാട് സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി ഹോട്ടലില്‍ വച്ച് വയോധികയെ ചേര്‍ത്തുനിര്‍ത്തുന്ന വീഡിയോ വൈറല്‍. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പേജിലാണ് ഈ വീഡിയോ പങ്കുവച്ചത്. രാജ്യത്തിന് വേണ്ടി നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ നേതാവിന് ലഭിക്കുന്ന ശുദ്ധമായ സ്‌നേഹമാണിത് എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചത്.

കെസി വേണുഗോപാലിനൊപ്പം ഹോട്ടലില്‍ ഇരുന്ന് ചായകുടിക്കുന്നതിനിടെയാണ് വയോധികയെത്തിയത്. വയോധികയ്ക്ക് രാഹുല്‍ സ്‌നാക്‌സ് കൊടുക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് രാഹുലിനെ ചേര്‍ത്തുപിടിക്കുന്നതും കാണാം.

 

ഇന്നലെ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്‌കൂട്ടര്‍ തട്ടി പരിക്കേറ്റയാളെ രാഹുല്‍ ഗാന്ധി ആശുപത്രിയിലെത്തിച്ചിരുന്നു. വടപുറം സ്വദേശി മൂര്‍ക്കത്ത് അബൂബക്കറിനയാണ് ആശുപത്രിയിലെത്തിച്ചത്.  വണ്ടൂരിലെ പരിപാടി കഴിഞ്ഞ് മമ്പാട് ടാണയിലെ ടീക്ക് ടൗണിലേക്ക് മടങ്ങുകയായിരുന്നു രാഹുല്‍ ഗാന്ധി. അപകടത്തെത്തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായി. വാഹനത്തില്‍നിന്നിറങ്ങി കാര്യം തിരക്കിയ രാഹുല്‍ ഗാന്ധി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമൊപ്പം ചേര്‍ന്നു.

ഈ വാർത്ത കൂടി വായിക്കാം 

'പി സി ജോര്‍ജിന്റെ അറസ്റ്റ് പ്രതികാരം; പിണറായിക്ക് ഒരു ഉളുപ്പുമില്ല': കെ സുധാകരന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ