ബാഗിനകത്ത് എന്തൊക്കെയുണ്ട്? ബോംബെന്ന് മറുപടി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd July 2022 02:34 PM  |  

Last Updated: 03rd July 2022 02:34 PM  |   A+A-   |  

nedumbassery airport

നെടുമ്പാശ്ശേരി വിമാനത്താവളം, ഫയല്‍ ചിത്രം

 

കൊച്ചി: വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിനകത്ത് ബോംബ് ആണെന്ന് പ്രതികരിച്ചയാൾ പിടിയിലായി. വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെടാതെ പ്രകോപിതനായാണ് ഇയാൾ ബോംബ് ഭീഷണി മുഴക്കിയത്. എമിറേറ്റ്സ് വിമാനത്തിൽ ദുബായിയിലേക്ക് പോകാൻ എത്തിയ ദാസ് ജോസഫ് എന്നയാളാണ് പിടിയിലായത്.

‍ഭാര്യയുമൊത്താണ് ദാസ് യാത്ര ചെയ്യാനെത്തിയത്. സുരക്ഷാ പരിശോധനയ്ക്കിടെ ബാഗിനകത്ത് എന്തൊക്കെയുണ്ടെന്ന് ജീവനക്കാരി ആവർത്തിച്ച് ചോദിച്ചത് ദാസിന് ഇഷ്ടപ്പെട്ടില്ല. ഇതിന് മറുപടിയായി ബോംബ് ആണെന്നാണ് അയാൾ പ്രതികരിച്ചത്. ഇതേത്തുടർന്ന് വിമാന ജീവനക്കാരി സുരക്ഷാ വിഭാഗത്തിന് സന്ദേശം നൽകി. സിഐഎസ്എഫിന്റെ നേതൃത്വത്തിൽ ഇവരുടെ ബാഗേജ് പരിശോധിച്ചു. വിശദമായ ദേഹപരിശോധനയും നടത്തി. 

വ്യാജ സന്ദേശം നൽകി ഭീഷണിയുയർത്തിയതിന് ദാസിനെ യാത്ര ചെയ്യുന്നതിൽനിന്നു വിലക്കി നെടുമ്പാശ്ശേരി പൊലീസിന് കൈമാറി.

ഈ വാർത്ത കൂടി വായിക്കാം 

'മുഖ്യമന്ത്രി പോയ ശേഷം മകളും വിദേശത്ത് പോകുന്നു; വലിയ കൊള്ള സംഘം; ഇഡി അന്വേഷിക്കണം'- ​ആരോപണങ്ങൾ ആവർത്തിച്ച് പിസി ജോർജ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ