റാസല്‍ഖൈമയില്‍ പനി ബാധിച്ച് മലയാളി വിദ്യാര്‍ഥിനി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th July 2022 01:09 PM  |  

Last Updated: 04th July 2022 01:09 PM  |   A+A-   |  

student

ഹനാന്‍

 

ദുബൈ: യുഎഇ റാസല്‍ഖൈമയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥിനി മരിച്ചു. ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി കോട്ടയം പൊന്‍കുന്നം സ്വദേശി ഹനാന്‍ നൂറാണ് (17) മരിച്ചത്.

പ്രതിരോധ ശേഷി തകരാറിലാകുന്ന അസുഖമുള്ള ഹനാന്‍ പനിബാധിച്ചതിനെ തുടര്‍ന്ന് റാസല്‍ഖൈമ ഉബൈദുല്ല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. റാസല്‍ഖൈമയില്‍ ക്രസന്റ് ഗാരേജ് നടത്തുന്ന പൊന്‍കുന്നം കല്ലംപറമ്പില്‍ അബ്ദുല്‍കരീമിന്റെയും മലയാളം മിഷന്‍ റാസല്‍ഖൈമ കോര്‍ഡിനേറ്റര്‍ ബബിതയുടെയും മകളാണ്.

ഈ വാർത്ത കൂടി വായിക്കാം  

പ്രസവത്തിന് പിന്നാലെ കുഞ്ഞ് മരിച്ചു; പിറ്റേന്ന് അമ്മയും;  ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍; ആശുപത്രിയില്‍ സംഘര്‍ഷം

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ