​ഭർതൃവീട്ടിലും നാട്ടിലും ഗർഭിണിയാണെന്ന് നുണ, തെളിയിക്കാൻ ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th July 2022 11:12 AM  |  

Last Updated: 04th July 2022 11:12 AM  |   A+A-   |  

CHILD_KIDNAPPED

ടെലിവിഷൻ സ്ക്രീൻഷോട്ട്

 

പാലക്കാട്: പൊള്ളാച്ചി ജനറൽ ആശുപത്രിയിൽ നിന്ന് നവജാതശിശുവിനെ തട്ടിയെടുത്ത സംഭവത്തിൽ പാലക്കാട് കൊടുവായൂർ സ്വദേശിനി ജമീല എന്ന ഷബ്‌നയെ അറസ്റ്റ് ചെയ്തു. ഭർതൃവീട്ടിലും നാട്ടിലും ഗർഭിണിയാണെന്ന് നുണപറഞ്ഞത് സാധൂകരിക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു. പാലക്കാട് കൊടുവായൂർ സ്വദേശി മണികണ്ഠന്റെ ‌വീട്ടിൽ നിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. 

ഇന്നലെ രാവിലെ കാണാതായ നാല് ദിവസം പ്രായമായ കുഞ്ഞിനെ പൊലീസ് മാതാപിതാക്കൾക്ക് കൈമാറി. രണ്ട് സ്ത്രീകൾ കുഞ്ഞിനെ തട്ടിയെടുത്ത് ആശുപത്രിയിൽ നിന്ന് രക്ഷപെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.

ഈ വാർത്ത കൂടി വായിക്കാം  

സ്‌കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ