കോട്ടയം ഡിസിസി ഓഫീസ് ആക്രമണം; അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th July 2022 09:31 PM  |  

Last Updated: 04th July 2022 09:31 PM  |   A+A-   |  

dyfi

ഡിവൈഎഫ്‌ഐ പതാക


കോട്ടയം: ഡിസിസി ഓഫിസ് ആക്രമിച്ച കേസില്‍ അഞ്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി പ്രവീണ്‍ തമ്പി, ജോയിന്റ് സെക്രട്ടറി കെ മിഥുന്‍, കമ്മിറ്റിയംഗം വിഷ്ണു ഗോപാല്‍, വിഷ്ണു രാജേന്ദ്രന്‍, അരുണ്‍കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മൂന്നുപേര്‍ ഒളിവിലാണ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. 

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ചതിന് പൊലീസ് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച പ്രതിയടക്കം കല്ലേറിനുണ്ടായിരുന്നെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തേ പരാതിപ്പെട്ടിരുന്നു. എകെജി സെന്ററിലേക്ക് ബോംബേറുണ്ടായതില്‍ പ്രതിഷേധിച്ച് കോട്ടയത്ത് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലായിരുന്നു ഡിസിസി ഓഫിസിനു നേരെ കല്ലേറുണ്ടായത്.

ഈ വാർത്ത കൂടി വായിക്കാം ഐശ്വര്യയുടെ മരണകാരണം അമിത രക്തസ്രാവം; പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ