ഫാരിസ് പിണറായിയുടെ മെന്റര്‍; മക്കളുടെ കല്യാണത്തലേന്ന് വീട്ടിലെത്തി; ഇഡി ആവശ്യപ്പെട്ടാല്‍ കൂടുതല്‍ തെളിവുകള്‍ നല്‍കാം; പിസി ജോര്‍ജ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th July 2022 01:16 PM  |  

Last Updated: 04th July 2022 01:16 PM  |   A+A-   |  

pc_george

ഫയല്‍ ചിത്രം

 

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിര കൂടുതല്‍ ആരോപണവുമായി മുന്‍ എംഎല്‍എയും ജനപക്ഷം നേതാവുമായ പിസി ജോര്‍ജ്. കഴിഞ്ഞ ആറ് വര്‍ഷമായി മുഖ്യമന്ത്രിയുടെ നിഴലും മാര്‍ഗദര്‍ശിയുമാണ് ഫാരീസ് അബൂബക്കര്‍. ഫാരിസ് അബുബക്കറാണ് റിയാസിനെ ലോക്‌സഭാ സ്ഥാനാര്‍ഥിയാക്കിയത്. പിണറായിയുടെ രണ്ട് മക്കളുടെ മൂന്ന് കല്യാണത്തിന്റെയും തലേദിവസം ഫാരീസ് പിണറായിയുടെ വീട്ടിലെത്തിയിരുന്നതായും ജോര്‍ജ് പറഞ്ഞു.

ഫാരീസ് ആണ് പിണറായിയുടെ മെന്ററാണെന്ന സത്യം ഞാന്‍ പറയുമെന്നായപ്പോഴാണ് ഇപ്പോഴത്തെ പീഡനക്കേസ് ഉണ്ടായത്. പിസി ജോര്‍ജിന് മറുപടി കൊടുക്കേണ്ടെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ തനിക്ക് തരാന്‍ അവരുടെ കൈയില്‍ ഒരു മറുപടിയേ ഉള്ളു. അത് മുഖ്യമന്ത്രിയുടെ രാജിയാണെന്നും ജോര്‍ജ് പറഞ്ഞു.

തന്റെ ജാമ്യം റദ്ദാക്കാന്‍ പരാതിക്കാരി ഹൈക്കോടതിയെ സമിപിച്ചതില്‍ സന്തോഷമുണ്ട്. തന്റെതെന്ന പേരില്‍ പ്രചരിക്കുന്ന അശ്ലീല ഓഡിയോ വ്യാജമാണെന്നും പിസി ജോര്‍ജ് പറഞ്ഞു

2012 മുതല്‍ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെയും രാഷ്ട്രീയ നീക്കങ്ങളെയും നിയന്ത്രിക്കുന്നത് വിവാദ വ്യവസായി ഫാരിസ് അബൂബക്കര്‍ ആണ്. 2016 മുതല്‍ അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഫാരിസ് അബൂബക്കറുമായുള്ള സാമ്പത്തിക ഇടപാടുകള്‍ക്കു വേണ്ടിയാണോ പിണറായി വിജയന്‍ തുടര്‍ച്ചയായി അമേരിക്ക സന്ദര്‍ശിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും  അന്വേഷിക്കണമെന്നു ജോര്‍ജ് ആവശ്യപ്പെട്ടു.

ഈ വാർത്ത കൂടി വായിക്കാം  

എസ്എഫ്‌ഐക്കാരെ 3.54 ന് പുറത്താക്കി; ഗാന്ധി ചിത്രം തകര്‍ത്തത് നാലു മണിക്ക് ശേഷമെന്ന് മുഖ്യമന്ത്രി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ