പ്ലസ് വൺ പ്രവേശനം; വ്യാഴം മുതൽ അപേക്ഷിക്കാം; വിജ്ഞാപനം നാളെ   

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th July 2022 07:25 AM  |  

Last Updated: 05th July 2022 07:25 AM  |   A+A-   |  

plus one admission

ഫയൽ ചിത്രം

 

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് വ്യാഴാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാം. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം നാളെ പുറത്തിറങ്ങും. വ്യാഴാഴ്ച മുതൽ ഓൺലൈനായി അപേക്ഷിക്കാമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. 

മുൻ വർഷങ്ങളിൽ അധിക ബാച്ച് അനുവദിക്കാൻ താമസിച്ചതു പ്രവേശന നടപടികൾ വൈകിച്ചിരുന്നു. ആവശ്യമുള്ള ജില്ലകളിൽ ആദ്യമേ തന്നെ അധിക സീറ്റുകൾ അനുവദിക്കാനുള്ള നീക്കമാണു നടക്കുന്നത്. ആവശ്യമെങ്കിൽ താത്കാലിക ബാച്ചുകൾ പിന്നീട് അനുവദിക്കും.

ബോണസ് പോയിന്റ് സമ്പ്രദായം പൂർണമായും നിർത്തലാക്കില്ല. നീന്തലിനുൾപ്പെടെ മികവിന്റെ അടിസ്ഥാനത്തിൽ പോയിന്റ് അനുവദിക്കും. ഈ കാര്യങ്ങളിൽ ആവശ്യമെങ്കിൽ മന്ത്രിസഭയുടെ അംഗീകാരം തേടും. നാളെയാണു മന്ത്രിസഭാ യോഗം.

ഈ വാർത്ത കൂടി വായിക്കാം  

സ്റ്റാർട്ടപ്പ് മേഖലയിലെ മികവ്; തുടർച്ചയായി മൂന്നാം തവണയും കേരളത്തിന് പുരസ്കാരം

സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ