പൂമല ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th July 2022 10:17 AM  |  

Last Updated: 05th July 2022 10:17 AM  |   A+A-   |  

poomala_dam

പൂമല ഡാം/ ഫയല്‍

 


തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് ജലവിതാനം ഉയര്‍ന്നതോടെ പൂമല ജലസംഭരണിയിലെ ഷട്ടറുകള്‍ തുറന്നു. ഡാമിന്റെ സ്പില്‍വേ ഷട്ടറുകളായ 1, 3 എന്നിവ കാല്‍ ഇഞ്ച് വീതം തുറന്നു.

ഡാമിന്റെ സംഭരണശേഷി 29 അടിയാണ്. ജലനിരപ്പ് 27.6 അടിയായതോടെ രണ്ടാമത്തെ അപകടസൂചന പുറപ്പെടുവിച്ചിരുന്നു. മലവായ് തോടിന്റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. 

ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ പെരിങ്ങൽക്കുത്ത് ഡാമിന്റെ രണ്ട് സ്ലൂയിസ് വാൾവുകൾ ഇന്നലെ തുറന്നു. പകൽ രണ്ടോടെ ആദ്യ വാൽവ്‌ തുറന്നു. നാലോടെ രണ്ടാമത്തെ വാൽവും തുറന്നു.   400 ക്യുമെക്‌സ് ജലമാണ്‌  ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നത്‌.  ചാലക്കുടി പുഴയിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയരാൻ സാധ്യതയുണ്ട്‌.

ഈ വാർത്ത കൂടി വായിക്കാം  

മോഷണത്തിനിടെ ഓടി രക്ഷപ്പെട്ടയാള്‍ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് നൂറ് മീറ്റര്‍ അകലെ മറ്റൊരു വീട്ടുമുറ്റത്ത്; ദുരൂഹത

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ