പരാതി വൈകിയതിന്റെ പേരില്‍ ലൈംഗികാതിക്രമ കേസുകള്‍ ഉപേക്ഷിക്കാനാകില്ല; ഹൈക്കോടതി

 ഇത്തരം കേസുകളില്‍ പീഡിപ്പിക്കപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെയും മനസ്സിനെ അലട്ടുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്.
ഹൈക്കോടതി/ഫയല്‍
ഹൈക്കോടതി/ഫയല്‍

കൊച്ചി: പരമ്പരാഗത മൂല്യങ്ങളാല്‍ ബന്ധിതമായ സമൂഹത്തില്‍ പരാതി നല്‍കാന്‍ വൈകിയതിന്റെ പേരില്‍ ലൈംഗികാതിക്രമക്കേസുകളിലെ പ്രോസിക്യൂഷന്‍ നടപടികള്‍ ഉപേക്ഷിക്കാനാകില്ലെന്ന് ഹൈക്കോടതി.  ഇത്തരം കേസുകളില്‍ പീഡിപ്പിക്കപ്പെട്ടവരുടെയും കുടുംബാംഗങ്ങളുടെയും മനസ്സിനെ അലട്ടുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്. അതിനാല്‍ മറ്റുകേസുകളിലുണ്ടാകുന്ന കാലതാമസം പോലെ ഇതിനെ കാണാനാകില്ലെന്നും ജസ്റ്റിസ് കൗസഗര്‍ എടപ്പഗത്ത് അഭിപ്രായപ്പെട്ടു.

മകളെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി അഞ്ചുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചതിനെതിരെ പ്രതി നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.

പ്രോസിക്യൂഷന്‍ കേസില്‍ സംശയമോ ദുരൂഹതയോ ഉണ്ടാകുമ്പോഴെ പരാതി വൈകിയെന്നത് പരിഗണനാ വിഷയമാകുന്നുള്ളുവെന്നും സിംഗിള്‍ ബെഞ്ച് ഓര്‍മ്മപ്പെടുത്തി.

പോക്‌സോ നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയിരുന്നെങ്കിലും ഈ കുറ്റം വിചാരണക്കോടതി ഒഴിവാക്കിയാണ് ശിക്ഷ വിധിച്ചത്. സംഭവത്തില്‍ ഒരുവര്‍ഷം കഴിഞ്ഞാണ് പെണ്‍കുട്ടി പരാതി നല്‍കിയതെന്നായിരുന്നു അപ്പീലീലെ പ്രധാനവാദം. എന്നാല്‍ ഇത് കോടതി അംഗീകരിച്ചില്ല. പ്രതി കുറ്റക്കാരനാണെന്ന് വിചാരണക്കോടതിയുടെ കണ്ടെത്തല്‍ കോടതി ശരിവെയ്ക്കുകയും ചെയ്തു. എന്നാല്‍, തടവുശിക്ഷ മൂന്ന് വര്‍ഷമായി വെട്ടിക്കുറച്ചു.

ഈ വാർത്ത കൂടി വായിക്കാം  

യുവാവിനെ 12 മണിക്കൂർ ബന്ദിയാക്കി; തോക്കുകൊണ്ട് തലയ്ക്കടിച്ചു; സുഹൃത്തുക്കളുടെ ക്രൂരത; അറസ്റ്റ്
 
സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com