യുവാവിനെ 12 മണിക്കൂർ ബന്ദിയാക്കി; തോക്കുകൊണ്ട് തലയ്ക്കടിച്ചു; സുഹൃത്തുക്കളുടെ ക്രൂരത; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th July 2022 08:59 AM  |  

Last Updated: 05th July 2022 08:59 AM  |   A+A-   |  

valanchery

അറസ്റ്റിലായവർ

 

മലപ്പുറം: യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് 12 മണിക്കൂര്‍ ബന്ദിയാക്കി തോക്കുകൊണ്ട് തലയ്ക്കടിക്കുകയും ക്രൂരമായി മര്‍ദിച്ചതായും പരാതി. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വള്ളികുന്നം സ്വദേശികളായ കമ്പിളിശ്ശേരി വിഷ്ണു സജീവ് (33), കടുവിനാല്‍ മലവിള വടക്കേില്‍ എസ് സഞ്ജു (31), അപ്പു (30) എന്നിവരാണ് പിടിയിലായത്.

വളാഞ്ചേരിയിലെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ ആലപ്പുഴ സ്വദേശി ശ്രീലാലിനെയാണ് സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാര്‍ കൂടിയായ സുഹൃത്തുക്കള്‍ മര്‍ദിച്ചത്. ജൂണ്‍ 25നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ നിന്ന് പിരിഞ്ഞ ശ്രീലാല്‍ തൊട്ടടുത്തു തന്നെ സമാന സ്വഭാവമുള്ള മറ്റൊരു സ്ഥാപനം തുടങ്ങാന്‍ ശ്രമിച്ചതാണ് സുഹൃത്തുക്കളെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.

സ്ഥാപനത്തിലെത്തിയ പ്രതികള്‍ യുവാവിനെ 12 മണിക്കൂര്‍ ബന്ദിയാക്കി മര്‍ദിച്ചു. മുദ്രക്കടലാസുകളിലും മറ്റും നിർബന്ധിച്ച് ഒപ്പിടുവിച്ചതായും ഗൂഗിള്‍ പേ വഴി പണം കൈമാറ്റം ചെയ്യിപ്പിച്ചെന്നും കാര്‍, മൊബൈല്‍ ഫോണ്‍ എന്നിവ തട്ടിപ്പറിച്ചെന്നും പരാതിയിൽ പറയുന്നു. 

ഈ വാർത്ത കൂടി വായിക്കാം  

കൊല്ലത്ത് കാറുകള്‍ കൂട്ടിയിടിച്ചു, ദമ്പതികള്‍ മരിച്ചു; മൂന്നു വയസ്സുള്ള കുഞ്ഞിന് ഗുരുതര പരിക്ക്
 
സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ