ഹോട്ടലുടമയുടെ ഫോൺ മോഷ്ടിച്ച് ഗൂഗിള്‍ പേ വഴി 75000 രൂപ തട്ടി; മുഖ്യപ്രതിയും പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th July 2022 10:04 AM  |  

Last Updated: 06th July 2022 10:04 AM  |   A+A-   |  

g_pay

പ്രതീകാത്മക ചിത്രം

 

മലപ്പുറം: മോഷ്ടിച്ച ഫോണിലെ ഗൂഗിള്‍പേ ഉപയോഗിച്ച് 75000 രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയില്‍. മലപ്പുറം ആമക്കാട് സ്വദേശി സിയാദ്(36) ആണ് പൊലീസ് പിടിയിലായത്. ഹോട്ടലുടമയുടെ മൊബൈല്‍ഫോണ്‍ മോഷ്ടിച്ച് ഗൂഗിള്‍പേ ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്ത സംഘത്തിലെ മൂന്ന് പേർ നേരത്തെ പിടിയിലായിരുന്നു. 

പാണ്ടിക്കാട് ടൗണിലെ ഗായത്രി ഹോട്ടല്‍ ഉടമ മുരളീധരന്‍ പൂളമണ്ണയ്ക്കാണ് പണം നഷ്ടമായത്. മേയ് 23ന് ഹോട്ടലിലെ മുന്‍ ജീവനക്കാരനായ മുഹമ്മദ് ഇര്‍ഫാന്‍, മുരളീധരന്റെ ഗൂഗിള്‍ പിന്‍ നമ്പര്‍ മനസ്സിലാക്കിയശേഷം ഫോൺ കൈക്കലാക്കി. മുഹമ്മദ് ഷാരീഖ് എന്നയാളുടെ അക്കൗണ്ടിലേക്ക് രണ്ട് തവണകളായി 75000 രൂപ അയച്ചു. 

ഇര്‍ഫാൻ, ഷാരിഖ്, മറ്റൊരു പ്രതിയായ അബ്ദുല്‍ ഹഖ് എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. മുഖ്യ സൂത്രധാരനായ സിയാദ് ഒളിവില്‍ കഴിയവേ നീലഗിരിയില്‍വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പനി ആണെന്ന് ടീച്ചർക്ക് മെസേജ്, കാണാതായ അഞ്ചാംക്ലാസ് വിദ്യാർഥിനി തിയറ്ററിൽ; ഒപ്പം ഇൻസ്റ്റഗ്രാം സുഹൃത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ