രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

റിമാന്‍ഡിലായ 29 പ്രതികള്‍ക്കാണ് കല്‍പ്പറ്റ സിജെഎം കോടതി ജാമ്യം അനുവദിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച കേസില്‍ അറസ്റ്റിലായ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. റിമാന്‍ഡിലായ 29 പ്രതികള്‍ക്കാണ് കല്‍പ്പറ്റ സിജെഎം കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ എസ്എഫ്‌ഐ വയനാട് ജില്ലാ പ്രസിഡന്റും സെക്രട്ടറിയും അടക്കം അറസ്റ്റിലായിരുന്നു. 

ബഫര്‍ സോണ്‍ വിഷയത്തില്‍ വയനാട് എംപി ഇടപെടുന്നില്ലെന്ന് ആരോപിച്ച് രാഹുലിന്റെ കല്‍പ്പറ്റയിലെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് എസ്എഫ്‌ഐ ആക്രമണം അഴിച്ചുവിട്ടത്.

ഓഫീസിലേക്ക് ഇടുച്ചു കയറിയ പ്രവര്‍ത്തകര്‍, രാഹുലിന്റെ മുറിയില്‍ വാഴ വയ്ക്കുകയും സാധനങ്ങള്‍ തല്ലി തകര്‍ക്കുകയും ചെയ്തു. തടയാനെത്തിയ ഓഫീസ് ജീവനക്കാരെയും മര്‍ദിച്ചു.സംഭവം വിവാദമായതിന് പിന്നാലെ എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. ഏഴംഗ അഡ്‌ഗോഹ് കമ്മിറ്റിക്കാണ് പകരം ചുമതല.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com