യൂത്ത് കോണ്‍ഗ്രസ് നേതൃക്യാമ്പില്‍ പീഡനശ്രമമെന്ന് പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th July 2022 12:24 PM  |  

Last Updated: 06th July 2022 12:24 PM  |   A+A-   |  

Complaint of attempted sexual harassment

പ്രതീകാത്മക ചിത്രം

 

പാലക്കാട്: പാലക്കാട് യൂത്ത് കോണ്‍ഗ്രസ് നേതൃക്യാമ്പില്‍ പീഡനശ്രമമെന്ന് പരാതി. അതിക്രമം ഉണ്ടായി എന്നു കാട്ടി തിരുവനന്തപുരം സ്വദേശിയായ വനിതാ നേതാവാണ് പരാതി നല്‍കിയത്. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം വിവേക് നായര്‍ക്കെതിരെയാണ് പരാതി. 

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനും ദേശീയ സെക്രട്ടറിക്കും വനിതാ  നേതാവ് പരാതി നല്‍കിയിട്ടുണ്ട്. നേതൃക്യാമ്പിന് പിന്നാലെ വിവേകിനെ പുറത്താക്കി നടപടി എടുത്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പുറത്താക്കല്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് സ്വപ്‌ന സുരേഷ്; 'സഹായിച്ചിരുന്നവര്‍ പോലും പിന്മാറുന്നു'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ