മഴ മുന്നറിയിപ്പില്‍ മാറ്റം, മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഞായറാഴ്ച വരെ ജാഗ്രതാ നിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th July 2022 01:36 PM  |  

Last Updated: 06th July 2022 01:36 PM  |   A+A-   |  

rain

ശക്തമായ മഴയ്ക്കു സാധ്യത/എഎഫ്പി

 

തിരുവനന്തപുരം: കാസര്‍ക്കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഇന്ന് തീവ്ര മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്. ഏഴു ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും ഉച്ചയ്ക്ക് ഒരു മണിക്കു കാലാവസ്ഥാ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

തീവ്ര മഴയ്ക്കു സാധ്യതയുള്ള മൂന്നു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

അടുത്ത രണ്ടു ദിവസം കാസര്‍ക്കോട് മുതല്‍ കോട്ടയം വരെയുള്ള ജില്ലകളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഉത്തര കേരളത്തില്‍ ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിപ്പില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഹിമാചലില്‍ മേഘ വിസ്‌ഫോടനം, മിന്നല്‍ പ്രളയം; ആളുകള്‍ ഒലിച്ചുപോയി - വിഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ