ആലപ്പുഴയില്‍ തെരുവ് നായയെ വെടിവച്ച് വീഴ്ത്തി; ക്രൂരത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th July 2022 09:37 PM  |  

Last Updated: 06th July 2022 09:37 PM  |   A+A-   |  

stray dog

പ്രതീകാത്മക ചിത്രം

 

ആലപ്പുഴ : ആലപ്പുഴയില്‍ വയറ്റില്‍ എയര്‍ഗണ്‍ വെടിയുണ്ടകളേറ്റ് അവശനിലയില്‍ തെരുവ് നായയെ കണ്ടെത്തി. അനങ്ങാന്‍ കഴിയാത്ത നിലയില്‍ കണ്ടെത്തിയ തെരുവ് നായയെ നാട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് വെടിയുണ്ടകള്‍ കണ്ടത്.

ആറാട്ടുകളങ്ങര കണ്ണമംഗലം റോഡിലാണ് സംഭവം. രണ്ട് വെടിയുണ്ടകള്‍ വയറ്റില്‍ നിന്നും ഒരെണ്ണം അന്നനാളത്തില്‍ നിന്നുമാണ് കണ്ടെത്തിയത്. ശസ്ത്രക്രിയയിലൂടെ ബുള്ളറ്റുകള്‍ നീക്കം ചെയ്താലും  ജീവന്‍ രക്ഷിക്കാന്‍ സാധിച്ചേക്കില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

നായയ്ക്കു നേരെ എയര്‍ഗണ്‍ ഉപയോഗിച്ച് പരിശീലനം നടത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ

കണ്ണൂര്‍ ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെയും അവധി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ