കോഴിക്കോട് സ്‌കൂളിന് മുകളില്‍ മതില്‍ ഇടിഞ്ഞുവീണു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th July 2022 08:32 PM  |  

Last Updated: 07th July 2022 08:32 PM  |   A+A-   |  

school wall collaps

ടെലിവിഷന്‍ വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

 

കോഴിക്കോട്: കട്ടിപ്പാറയില്‍ കനത്ത മഴയത്ത് സ്‌കൂളിന് മുകളിലേക്ക് മതില്‍ ഇടിഞ്ഞു വീണു. വെട്ടൊഴിഞ്ഞതോട്ടം എസ്എസ്എം യുപി സ്‌കൂളിന് മുകളിലേക്കാണ് മതില്‍ ഇടിഞ്ഞു വീണത്. ക്ലാസുകളില്‍ കുട്ടികള്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കില്ല. ക്ലാസ് മുറിക്കുള്ളില്‍ കല്ലും മണ്ണും പതിച്ചു. 

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം സംഭവിച്ചത്. ഉച്ചഭക്ഷണത്തിനു പിരിഞ്ഞശേഷം കുട്ടികള്‍ ക്ലാസ് മുറികളിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. സ്‌കൂളിനോടു ചേര്‍ന്നുള്ള വീടിന്റെ മതില്‍ ഇടിഞ്ഞു വീഴുകയായിരുന്നു. സ്‌കൂള്‍ കെട്ടിടം പുതിയതായതിനാല്‍ ചുവരുകള്‍ പൊളിഞ്ഞില്ല.

അതേസമയം, മതില്‍ ഇടിഞ്ഞുവീണതോടെ ചുവരിലെ ചില കട്ടകള്‍ ഇളകി ക്ലാസ് മുറികളില്‍ വീണു മതിലിന്റെ നിര്‍മാണത്തില്‍ അപാകതയുണ്ടായിരുന്നതായി ആക്ഷേപമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 11മുതല്‍ അപേക്ഷിക്കാം, ആദ്യ അലോട്ട്‌മെന്റ് 27ന്, നീന്തലിന് ബോണസ് പൊയിന്റ് ഇല്ല 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ