പോക്‌സോ കേസില്‍ നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th July 2022 07:11 AM  |  

Last Updated: 07th July 2022 07:43 AM  |   A+A-   |  

sreejith_ravi

ഫയല്‍ ചിത്രം


തൃശൂര്‍: നടന്‍ ശ്രീജിത്ത് രവി അറസ്റ്റില്‍. കുട്ടികള്‍ക്ക് മുന്‍പില്‍ നഗ്നതാ പ്രദര്‍ശനം നടത്തി എന്ന പരാതിയിലാണ് അറസ്റ്റ്. 

പോക്‌സോ ചുമത്തിയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് ശ്രീജിത് രവിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് ദിവസം മുന്‍പാണ് പൊലീസില്‍ ഇത് സംബന്ധിച്ച പരാതി ലഭിക്കുന്നത്. അയ്യന്തോളിലെ എസ്എന്‍ പാര്‍ക്കിന് സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് നഗ്നതാ പ്രദര്‍ശനം നടത്തി എന്നതാണ് കേസ്. 

നഗ്നതാ പ്രദര്‍ശനം നടത്തിയ ആളെ മുഖപരിചയം ഉണ്ടെന്നാണ് കുട്ടികള്‍ പറഞ്ഞത്. പിന്നാലെ കാറിന്റെ വിവരങ്ങള്‍ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയത്. ഇതിന് മുന്‍പും ശ്രീജിത്ത് രവിക്കെതിരെ സമാനമായ കേസ് ഉണ്ടായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'സജി ചെറിയാനെ തിരിച്ചു കൊണ്ടുവരാന്‍ വീണ്ടും ഡാമൊന്നും തുറന്നുവിടരുത്'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ