കുട്ടികളുടെ സ്വത്തിന്റെ രക്ഷകര്‍തൃത്വം മുസ്ലീം സ്ത്രീകള്‍ വഹിക്കല്‍; തുല്യാവകാശ നിയമം കൊണ്ട് വിലയിരുത്താനാവില്ല: ഹൈക്കോടതി 

കുട്ടികളുടെ സ്വത്തിന്റെ രക്ഷകർതൃത്വം വഹിക്കാൻ മുസ്‍ലിം സ്ത്രീകൾക്ക് അവകാശമുണ്ടോ എന്നത് തുല്യാവകാശ നിയമം കൊണ്ട് വിലയിരുത്തൽ സാധ്യമല്ലെന്ന് ഹൈക്കോടതി
ഹൈക്കോടതി/ഫയല്‍
ഹൈക്കോടതി/ഫയല്‍

കൊച്ചി: കുട്ടികളുടെ സ്വത്തിന്റെ രക്ഷകർതൃത്വം വഹിക്കാൻ മുസ്‍ലിം സ്ത്രീകൾക്ക് അവകാശമുണ്ടോ എന്നത് തുല്യാവകാശ നിയമം കൊണ്ട് വിലയിരുത്തൽ സാധ്യമല്ലെന്ന് ഹൈക്കോടതി. മക്കളുടെ സ്വത്ത് സംരക്ഷണത്തിൻറെ ചുമതലക്കാരിയാകുന്നതിന് മാതാവിന് വിലക്കുണ്ടെന്നോ ഇല്ലെന്നോ ഖുർആനിലോ ഹദീസിലോ പരാമർശിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു.

അതിനാൽ രണ്ട് നിലയിലും വ്യാഖ്യാനിക്കാമെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. പിന്തുടർച്ചാവകാശം പോലുള്ള കാര്യങ്ങളിൽ മതത്തിന്റെറ അടിസ്ഥാനത്തിൽ വിലയിരുത്തൽ പാടില്ലെന്നിരിക്കെ രക്ഷകർതൃത്വത്തിൻറെ കാര്യത്തിലും സമാനമായ രീതിയാണ് വേണ്ടതെന്ന് കോടതി ചൂണ്ടിക്കാണിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com