മംഗലാപുരം പഞ്ചിക്കല്ലില്‍ ഉരുള്‍പൊട്ടല്‍; മൂന്നു മലയാളികള്‍ മരിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 07th July 2022 10:27 AM |
Last Updated: 07th July 2022 10:27 AM | A+A A- |

എഎന്‍ഐ ചിത്രം
മംഗലാപുരം: മംഗലാപുരത്തെ പഞ്ചിക്കല്ലില്‍ ഉണ്ടായ ഉരുള്‍ പൊട്ടലില്‍ മൂന്നു മലയാളികള്‍ മരിച്ചു. പാലക്കാട് സ്വദേശി ബിജു, ആലപ്പുഴ സ്വദേശി സന്തോഷ്, കോട്ടയം സ്വദേശി ബാബു എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ സ്വദേശി ജോണിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ടാപ്പിങ് തൊഴിലാളികളാണ്.
ദക്ഷിണ കന്നഡ ജില്ലയിലെ പഞ്ചിക്കല്‍ ഗ്രാമത്തിലെ ബന്ദ്‌വാളിലാണ് അപകടം ഉണ്ടായത്. മൂന്നുപേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ് ആശുപത്രിയിലുള്ള ഒരാളുടെ നില ഗുരുതരമാണെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. രാജേന്ദ്ര അറിയിച്ചു.
പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലും അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. കര്‍ണാടകയിലെ ഉഡുപ്പി, കുടക് ജില്ലകളിലെല്ലാം കനത്ത മഴയാണ് തുടരുന്നത്. ഇതേത്തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ചെമ്മണ്ണാറില്‍ മോഷ്ടാവ് മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം; ഗൃഹനാഥന് അറസ്റ്റില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ