ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഭക്തന്‍ കുഴഞ്ഞുവീണു; സിപിആര്‍ നല്‍കി രക്ഷിച്ച് എസ്‌ഐ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th July 2022 09:20 AM  |  

Last Updated: 07th July 2022 09:20 AM  |   A+A-   |  

Guruvayur_temple

ഗുരുവായൂര്‍ ക്ഷേത്രം/ ഫയല്‍ ഫോട്ടോ


ഗുരുവായൂർ:  ക്ഷേത്രനടയിൽ കുഴഞ്ഞുവീണ ഭക്തന് സിപിആർ നൽകി രക്ഷിച്ച് പൊലീസ്. മലപ്പുറം ചങ്ങരംകുളം മൂക്കുതല സ്വദേശി ആനന്ദകുമാർ ആണ് ക്ഷേത്ര നടയിൽ കുഴഞ്ഞു വീണത്.  കെഎപി ഒന്നാം ബറ്റാലിയനിലെ എസ്ഐ എസ് സഞ്ജു ആണ് സിപിആർ നൽകിയത്. 

ചൊവ്വാഴ്ച രാത്രി 7.45നാണ് ആനന്ദകുമാർ കുടുംബസമേതം ഗുരുവായൂരിൽ എത്തിയത്.  നടയിലുള്ള ബഞ്ചിൽ ഇരിക്കുന്നതിനിടെ ആനന്ദകുമാർ കുഴഞ്ഞുവീണു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐമാരായ  എസ് സഞ്ജു, രവികുമാർ എന്നിവർ ഓടിയെത്തി.  സഞ്ജു  കൈകൾ കോർത്ത് നെഞ്ചിന്റെ മധ്യഭാഗത്ത് പലവട്ടം അമർത്തി. വായിലൂടെ കൃത്രിമ ശ്വാസോച്ഛാസവും നൽകി.  ഇതോടെ ശ്വാസഗതി തിരിച്ചുകിട്ടി. 

ഉടനെ തന്നെ ദേവസ്വം മെഡിക്കൽ സെന്ററിലും തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. മികച്ച പൊലീസ് പരിശീലകനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡൽ ലഭിച്ച വ്യക്തിയാണ് സഞ്ജു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഭരണഘടനാ വിരുദ്ധ പ്രസം​ഗം: സജി ചെറിയാനെതിരെ പൊലീസ് ഇന്ന് കേസെടുത്തേക്കും; വകുപ്പുകളിൽ ആശയക്കുഴപ്പം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ