കേരളം
പനി ബാധിച്ച് മൂന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
വേലൂര്‍ സെന്റ് സേവിയേഴ്സ് സ്കൂള്‍ വിദ്യാര്‍ഥിയാണ്.
തൃശൂര്‍: പനി ബാധിച്ച് മുന്നാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ആനത്താഴത്ത് വര്‍ഗീസിന്റെ മകന് സാം ആണ് മരിച്ചത്. 9 വയസായിരുന്നു.ഒരാഴ്ചയായി മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വേലൂര്‍ സെന്റ് സേവിയേഴ്സ് സ്കൂള്‍ വിദ്യാര്‍ഥിയാണ്. ഗള്‍ഫിലായിരുന്ന പിതാവ് വര്‍ഗീസ് കുട്ടിയുടെ ചികിത്സക്കായി ഒരാഴ്ച മുമ്പ് നാട്ടിലെത്തിയിരുന്നു. അമ്മ ഷൈനി മെഡിക്കല്‍ കോളജിലെ താത്കാലിക ജീവക്കാരിയാണ്. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് വേലൂര്‍ സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ