ബാലുശേരി ആൾക്കൂട്ടാക്രമണം; ഒരു എസ്ഡിപിഐ പ്രവർത്തകൻ കൂടി പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th July 2022 10:34 PM  |  

Last Updated: 08th July 2022 10:34 PM  |   A+A-   |  

jishnu

മര്‍ദ്ദനത്തിന് ഇരയായ ജിഷ്ണു

 

കോഴിക്കോട്: ബാലുശേരി ആൾക്കൂട്ട ആക്രമണത്തിൽ ഒരാൾ കൂടി പിടിയിൽ. എസ്ഡിപിഐ പ്രവർത്തകനായ പാലോളി  പുതിയോട്ടിൽ മുഹമ്മദ്ഷാക്കിർ (26) ആണ് അറസ്റ്റിലായത്. ജില്ലാ കോടതി റിമാൻഡ് ചെയ്‌തു.

ഇതോടെ ഏഴ്‌ മുസ്ലിംലീഗ് പ്രവർത്തകരും അഞ്ച്‌ എസ്ഡിപിഐ പ്രവർത്തകരുമുൾപ്പെടെ റിമാൻഡിലായവരുടെ എണ്ണം പതിനാലായി. പതിനഞ്ചോളം പ്രതികളെ  പിടികൂടാനുണ്ട്. അക്രമികൾതന്നെ പുറത്തുവിട്ട ദൃശ്യത്തിലുള്ള പലരെയും ഇനിയും പിടികൂടിയിട്ടില്ല.

എസ്ഡിപിഐയുടെ ഫ്‌ലക്‌സ് ബോര്‍ഡ് നശിപ്പിച്ചന്ന് പറഞ്ഞായിരുന്നു ലീഗ് - എസ്ഡിപിഐ പ്രവര്‍ത്തകര്‍ ജിഷ്ണുരാജിനെ ക്രൂരമായി മര്‍ദ്ദിച്ചത്. വടിവാള്‍ തോളിലേറ്റി ഫ്‌ലക്‌സ് ബോര്‍ഡ് നശിപ്പിച്ചത് താനാണ് എന്ന് പറയുന്ന വീഡിയോ ചിത്രീകരിക്കുകയും ചെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ജനലിൽ കെട്ടി തൂക്കി'- സുനിതയുടെ മരണം കൊലപാതകം; ഭർത്താവ് അറസ്റ്റിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ