കൈറ്റ് വിക്ടേഴ്‌സിൽ 'അമ്മയറിയാൻ' പ്രത്യേക പരിപാടി ഇന്നു മുതൽ 

നാലു ഭാഗങ്ങളായി വെള്ളി മുതൽ തിങ്കൾ വരെ വൈകിട്ട് ആറു മണിക്കാണ് സംപ്രേഷണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സൈബർ സുരക്ഷയെക്കുറിച്ച് രക്ഷിതാക്കൾക്ക് അവബോധം നൽകുന്നതിനായി കൈറ്റ് വിക്ടേഴ്‌സിൽ പ്രത്യേക പരിപാടി. 
'അമ്മ അറിയാൻ' എന്ന പേരിലുള്ള പരിപാടി ഇന്നു മുതൽ സംപ്രേഷണം ചെയ്യുന്നു. നാലു ഭാഗങ്ങളായി വെള്ളി മുതൽ തിങ്കൾ വരെ വൈകിട്ട് ആറു മണിക്കാണ് സംപ്രേഷണം. 

ഈ പരിപാടിയുടെ പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ എട്ടു മണിക്ക് നടത്തും. സ്മാർട്ട് ഫോൺ, ഇന്റർനെറ്റിന്റെ അനന്ത സാധ്യതകളിലേക്കുള്ള ലോകം, സുരക്ഷിത ഉപയോഗം, വ്യാജവാർത്തകളെ തിരിച്ചറിയുക, ചതിക്കുഴികൾ, സൈബർ ആക്രമണങ്ങൾ, ഇവയിൽ ഉപയോഗിക്കുന്ന ഒ.ടി.പി, പിൻ തുടങ്ങിയ പാസ്‌വേഡുകളുടെ സുരക്ഷ, തുടങ്ങിയവയാണ് ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 ഹൈസ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ വഴി നേരത്തെ 3.08 ലക്ഷം രക്ഷിതാക്കൾക്ക് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള സൈബർ സുരക്ഷാ പരിശീലനം കൈറ്റ് നൽകിയിരുന്നു. ഈ പരിശീലനത്തിന്റെ മാതൃകയായാണ് ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന പരിപാടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com