'ഒറ്റിക്കൊടുത്തതിന്റെ പാരിതോഷികം; എംഎല്‍എയായതില്‍ അഹങ്കരിക്കുത്'; കെ.കെ രമയ്‌ക്കെതിരെ എളമരം കരീം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th July 2022 05:35 PM  |  

Last Updated: 08th July 2022 05:35 PM  |   A+A-   |  

kk_rema

കെകെ രമ

 

കോഴിക്കോട്‌: കെ.കെ രമ എംഎല്‍എയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി എളമരം കരീം എംപി. കെ.കെ രമ ഒറ്റുകാരിയാണെന്നും അതിനുകിട്ടിയ പാരിതോഷികമാണ് എംഎല്‍എ സ്ഥാനമെന്നും എംഎല്‍എ സ്ഥാനം കിട്ടിയതുകൊണ്ട് അഹങ്കരിക്കരുതെന്നും എളമരം കരീം പറഞ്ഞു. നിയമസഭയില്‍ സര്‍ക്കാരിനെതിരെ താന്‍ എടുക്കുന്ന നിലപാടാണ് സിപിഎം നേതാക്കളെ പ്രകോപിപ്പിക്കുന്നതെന്നായിരുന്നു കെ.കെ.രമയുടെ പ്രതികരണം. ചൊവ്വാഴ്ച ഒഞ്ചിയത്ത് നടന്ന സിഎച്ച് അശോകന്‍ അനുസ്മരണത്തിലായിരുന്നു കരീമിന്റെ പരാമര്‍ശം.

വര്‍ഗ ശത്രുക്കളുമായി ചേര്‍ന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ വെല്ലുവിളിക്കുകയാണ് രമ. കുറച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്താന്‍ കഴിഞ്ഞുവെന്ന അഹങ്കാരത്തില്‍ വലിയ പ്രകടനങ്ങള്‍, സമ്മേളനങ്ങള്‍ ഒക്കെ നടത്തുകയാണ്. റെവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയാണത്രേ. എന്താണ് റെവല്യൂഷനറി?. ഈ വലിയ പ്രസ്ഥാനത്തെ ഒറ്റിക്കൊടുത്തതിന്റെ പാരിതോഷികമായി കിട്ടിയതാണ് എംഎല്‍എ സ്ഥാനം എന്നെങ്കിലും ധരിക്കണം. ആ സ്ഥാനമുപയോഗിച്ച് അഹങ്കരിക്കണ്ട. അതൊന്നും വലിയ സ്ഥാനമാണെന്ന് തെറ്റിദ്ധരിക്കുകയും വേണ്ട. ആ സംഘത്തിന്റെ നിഗൂഢമായ ചതി പ്രയോഗത്തിന്റെ രക്തസാക്ഷിയാണ് സി.എച്ച്.അശോകനെന്നും കരീം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ഏഷ്യാഡിന് പുറമെയുള്ള യോഗ്യത'; പി.ടി ഉഷയെ പരിഹസിച്ച് എളമരം കരീം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ