സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 37,500ല്‍ താഴെ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th July 2022 09:59 AM  |  

Last Updated: 08th July 2022 09:59 AM  |   A+A-   |  

gold price

ഫയല്‍ ചിത്രം

 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 37,480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 4685 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 38,280 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് 38,480 രൂപയായി ഉയര്‍ന്നു ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്നുള്ള രണ്ടുദിവസം ആയിരം രൂപയാണ് കുറഞ്ഞത്. സ്വര്‍ണവിലയുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ വില ഉയര്‍ന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

നികുതി വെട്ടിപ്പ്; വരുമാനത്തിന്റെ 50 ശതമാനം ചൈനയിലേക്ക് മാറ്റി; വിവോയുടെ 465 കോടി കണ്ടുകെട്ടി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ