കേരളത്തിലെ മികച്ച സർക്കാരുകളിലൊന്ന് വി എസ് അച്യുതാനന്ദന്റേത് : ജി സുധാകരൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th July 2022 07:58 AM  |  

Last Updated: 08th July 2022 07:58 AM  |   A+A-   |  

sudhakaran

ജി സുധാകരൻ/ ഫെയ്സ്ബുക്ക്

 

ആലപ്പുഴ: കേരളം കണ്ട  മികച്ച സർക്കാരുകളിൽ ഒന്നാണ് വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ ഉണ്ടായതെന്ന് മുൻമന്ത്രി ജി സുധാകരൻ.   ഒന്നാം പിണറായി സർക്കാരിന് അടിത്തറയിട്ടത് ആ സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മിനും മുഖ്യമന്ത്രിക്കും എതിരെയുള്ള കള്ള പ്രചാരവേല അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പി പി ചിത്തരഞ്ജൻ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തുന്ന വാഹന ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരൻ.

നന്നായി പ്രവർത്തിച്ചാൽ മൂന്നാം വട്ടവും പിണറായി സർക്കാരിനെ ജനങ്ങൾ വിളിച്ചു വരുത്തും. സ്വർണക്കടത്തിനെപ്പറ്റി രാജ്യാന്തര അന്വേഷണമാണ് വേണ്ടത്. ഇഡി അന്വേഷിച്ചിട്ടു കാര്യമില്ല. മുഖ്യമന്ത്രി അന്യായമായി ഒന്നും ചെയ്യില്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണം ഉന്നയിക്കുന്നതല്ലാതെ വസ്തുനിഷ്ഠമായ തെളിവു നൽകാൻ  ആർക്കും കഴിഞ്ഞിട്ടില്ല. 

സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കേണ്ടതില്ല. ജനങ്ങളെ ബോധ്യപ്പെടുത്തി നടപ്പാക്കണം. ഏതു സർക്കാർ വന്നാലും ജലവിഭവ വകുപ്പിൽ അഴിമതി തുടരുകയാണ്. രജിസ്ട്രേഷൻ, പൊതുമരാമത്ത് വകുപ്പുകളിൽ അഴിമതിയുടെ കൂത്തരങ്ങായിരുന്നു. രജിസ്ട്രേഷൻ വകുപ്പിൽ പ്യൂണിന് മുതൽ കൈക്കൂലി നൽകണമായിരുന്നു. താൻ മന്ത്രിയായിരുന്നപ്പോൾ അതെല്ലാം മാറ്റി. കക്ഷികൾക്ക് ഇ– പേയ്മെന്റായി പണം അടയ്ക്കാൻ സംവിധാനം ഒരുക്കിയെന്നും ജി സുധാകരൻ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 'എത്ര പെരുന്നല്ലിക്കാ തളം വെച്ചാലും ആ ജാതി ഭ്രാന്ത് മാറില്ല, കാരണം മുരളി ലക്ഷണമൊത്ത സഖാവാണ്'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ