തിരുവനന്തപുരത്ത് റിമാന്‍ഡ് തടവുകാരന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th July 2022 11:05 AM  |  

Last Updated: 08th July 2022 11:05 AM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തിരുവനന്തപുരത്ത് റിമാന്‍ഡ് തടവുകാരന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചു. ഞാണ്ടുര്‍കോണത്ത് താമസിക്കുന്ന അജിത് (37) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.40 ഓടെയായിരുന്നു മരണം സംഭവിച്ചത്.

യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസിലെ പ്രതിയാണ് ഇയാള്‍. ഞായറാഴ്ചയാണ് പൊലീസ് അജിതിനെ കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ അജിത്തിന്റെ ശരീരത്തില്‍ ക്ഷതം ഉണ്ടായിരുന്നുവെന്നും, തിങ്കളാഴ്ച ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു എന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ നടക്കാനിറങ്ങിയ ആളെ ആന ചവിട്ടിക്കൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ