പിഡിപ്പിച്ചെന്ന പരാതി കിട്ടിയിട്ടില്ല; പെണ്‍കുട്ടിക്ക് ഏതു നിമിഷവും പരാതി നല്‍കാം. എല്ലാ നിയമസഹായവും നല്‍കും; ഷാഫി പറമ്പില്‍

പെണ്‍കുട്ടിക്ക് ഏതു നിമിഷവും പരാതി നല്‍കാം. എല്ലാ നിയമസഹായവും മാനസിക പിന്തുണയും നല്‍കും.
ഷാഫി പറമ്പില്‍
ഷാഫി പറമ്പില്‍

തൃശൂര്‍: ചിന്തന്‍ ശിബിരത്തിനിടെ യൂത്ത് കോണ്‍ഗ്രസ് നേതാവ് സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി സംസ്ഥാന നേതൃത്വം രംഗത്ത്. പീഡനശ്രമം നടന്നതായി സംസ്ഥാന നേതൃത്വത്തിന് പരാതി കിട്ടിയിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ പറഞ്ഞു.  സഹപ്രവര്‍ത്തക ദേശീയ നേതൃത്വത്തിനു നല്‍കിയ പരാതിയിലും പീഡനം നടത്തിയതായി പറയുന്നില്ല. ഇക്കാര്യത്തില്‍ എല്ലാം പറയേണ്ടത് പെണ്‍കുട്ടിയാണെന്നും ഷാഫി പറഞ്ഞു

'ആ പെണ്‍കുട്ടി അച്ചടക്കലംഘന പരാതിയാണ് ചൂണ്ടിക്കാട്ടിയത്. പീഡന പരാതിയുണ്ടെങ്കില്‍ തീര്‍ച്ചയായും പൊലീസിനെ സമീപിക്കാം. പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് സഹപ്രവര്‍ത്തക സംഘടനയ്ക്ക് കത്തുനല്‍കിയിട്ടുണ്ട്. ആ പെണ്‍കുട്ടിയോട് ഞാന്‍ പോലും നേരിട്ടു സംസാരിച്ചില്ല. അങ്ങനെ പോലും ഒരു സംശയം ഉണ്ടാകരുത്. സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന തോന്നലും പാടില്ല. പെണ്‍കുട്ടിക്ക് ഏതു നിമിഷവും പരാതി നല്‍കാം. എല്ലാ നിയമസഹായവും മാനസിക പിന്തുണയും നല്‍കും. ഇല്ലാത്ത പരാതിയുടെ പേരില്‍ ഇനിയും ഇങ്ങനെ പ്രചാരണം നടത്തരുത്. പരാതിക്കാരിക്ക് പൊലീസിനെയോ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അടക്കമുള്ള പാര്‍ട്ടി ഘടകങ്ങളെയോ സമീപിക്കണമെങ്കില്‍, അതിനെതിരെ യാതൊരുവിധ തടസവും സൃഷ്ടിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ശ്രമിക്കില്ല.'- ഷാഫി പറമ്പില്‍ പറഞ്ഞു

മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും പ്രചരിക്കുന്ന കത്തിന് പുറകില്‍ സംഘടനയ്ക്ക് അകത്തുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കാന്‍ അഖിലേന്ത്യ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ രണ്ട് സെക്രട്ടറിമാരെ അഖിലേന്ത്യ കമ്മിറ്റി നിയോഗിച്ചിട്ടുണ്ടെന്നും ഷാഫി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com