യുവാവിനെ കൊന്ന് പൊലീസ് സ്റ്റേഷനിലിട്ട പ്രതി ജയിൽ ചാടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th July 2022 09:26 AM  |  

Last Updated: 09th July 2022 09:26 AM  |   A+A-   |  

binumon

ബിനുമോന്‍

 

കോട്ടയം: കോട്ടയം ഷാന്‍ വധക്കേസ് പ്രതി ജയിലില്‍ നിന്നും രക്ഷപ്പെട്ടു. അഞ്ചാം പ്രതി ബിനുമോന്‍ ആണ് ജയില്‍ ചാടിയത്. പുലര്‍ച്ചെയായിരുന്നു സംഭവം. യുവാവിനെ കൊലപ്പെടുത്തി പൊലീസ് സ്റ്റേഷനു മുന്നില്‍ ഉപേക്ഷിച്ച കേസിലെ പ്രതിയാണ് ഇയാള്‍. 

കോട്ടയം സബ് ജയിലിന്റെ അടുക്കളയുടെ പിന്‍ഭാഗം വഴിയാണ് ഇയാള്‍ ജയില്‍ ചാടിയത്. പിന്‍ഭാഗത്ത് മതിലില്‍ ചാരിവെച്ചിരുന്ന പലക വഴി ഇയാള്‍ രക്ഷപ്പെട്ടുവെന്നാണ് ജയില്‍ അധികൃതര്‍ സൂചിപ്പിക്കുന്നത്. ജയിലില്‍ അടുക്കള ജോലിയാണ് ബിനുമോന് നല്‍കിയിരുന്നത്. 

പുലര്‍ച്ചെ അഞ്ചരയോടെയാണ് ബിനുമോനെ കാണാതായത്. തുടര്‍ന്ന് 5.45 ഓടെ പ്രതിയ ജയില്‍ചാടിയതായി കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ അറിയിച്ചു. പ്രതിയെ കണ്ടെത്താനായി പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തി വരികയാണ്. 

യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്ന് പൊലീസ് സ്റ്റേഷനില്‍ ഉപേക്ഷിക്കാന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവറാണ് ബിനുമോന്‍. മുമ്പ് മറ്റു കേസുകളിലൊന്നും ഇയാള്‍ പ്രതിയായിട്ടില്ല. ജയിലില്‍ ശാന്തനായാണ് ഇയാള്‍ പെരുമാറിയിരുന്നത്. അതുകൊണ്ടാണ് ഇയാളെ അടുക്കള ജോലിക്ക് നിയോഗിച്ചതെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 മത്സരയോട്ടം, ഓവർ ടേക്ക് ചെയ്തു റോഡിന് കുറുകെ നിർത്തി; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ