ചികിത്സിയ്ക്കാനെന്ന വ്യാജേന ലൈംഗികാതിക്രമം; യുവതി കുതറിയോടി രക്ഷപ്പെട്ടു; ഡോക്ടർ അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്ക് | Published: 09th July 2022 08:38 PM |
Last Updated: 09th July 2022 09:16 PM | A+A A- |

പ്രതീകാത്മക ചിത്രം
മലപ്പുറം: ചികിത്സിയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ. പെരിന്തൽമണ്ണയ്ക്കടുത്ത് പട്ടിക്കാടാണ് സംഭവം. സംഭവത്തിൽ ഡോ. ഷെരീഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ചുങ്കത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് ഡോക്ടർ യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയത്. ഈ മാസം രണ്ടിന് രക്തസമ്മർദം കൂടിയതിന് ചികിത്സയ്ക്ക് എത്തിയ യുവതിയോട് മുൻപുണ്ടായിരുന്ന യൂറിനറി ഇൻഫെക്‌ഷനെക്കുറിച്ച് ഡോക്ടർ ചോദിച്ചറിഞ്ഞു.
തുടർന്ന് പരിശോധിക്കാനെന്ന വ്യാജേന ബലമായി രഹസ്യ ഭാഗങ്ങളിൽ പിടിച്ചെന്നും കീഴ്പ്പെടുത്താൻ ശ്രമിച്ചെന്നുമാണ് യുവതിയുടെ പരാതി. ഡോക്ടറുടെ വയറ്റിൽ ആഞ്ഞു ചവിട്ടിയ ശേഷം യുവതി കുതറി ഓടുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കാം
വീട്ടമ്മയെ ചിരവ കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി സ്വര്‍ണ്ണവുമായി മുങ്ങി; ബന്ധു പിടിയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ