അടങ്ങാതെ മഴ; കോഴിക്കോട് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th July 2022 04:58 PM  |  

Last Updated: 09th July 2022 04:58 PM  |   A+A-   |  

thusharagiri-Falls-Kozhikode

തുഷാരഗിരി വെള്ളച്ചാട്ടം

 

കോഴിക്കോട്: കനത്ത മഴ തുടരുന്ന കോഴിക്കോട് ജില്ലയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. കോടഞ്ചേരി തുഷാരഗിരി, അരിപ്പാറ, പതങ്കയം വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് അടച്ചത്. 

കക്കയം ഡാമിലെ ഷട്ടറുകള്‍ ഘട്ടം ഘട്ടമായി 30 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തിയിട്ടിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് 758 മീറ്ററായി ഉയര്‍ന്നിട്ടുണ്ട്. 28  മില്ലിമീറ്റര്‍ മഴ ഡാം പരിസരത്ത് ഇതുവരെ ലഭിച്ചതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. റെഡ് അലര്‍ട്ട് തുടരുന്ന സാഹചര്യത്തില്‍ കുറ്റ്യാടി പുഴയുടെ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. ഒരു കാരണവശാലും പുഴയില്‍ ഇറങ്ങാന്‍ പാടുള്ളതല്ല.

ഈ വാർത്ത കൂടി വായിക്കാം വീണ്ടും ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത;  ഓറഞ്ച് അലര്‍ട്ട് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ