വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചു; ന​ഗ്ന ചിത്രം, അശ്ലീല സന്ദേശങ്ങൾ അയച്ചു; സ്വാമി ഗുരുപ്രസാദിനെതിരെ യുവതിയുടെ പരാതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th July 2022 04:35 PM  |  

Last Updated: 09th July 2022 04:35 PM  |   A+A-   |  

rape

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ശിവഗിരി ധർമസംഘം ട്രസ്റ്റ് ബോർഡ് അംഗം സ്വാമി ഗുരുപ്രസാദിനെതിരെ ലൈംഗിക പീഡന പരാതി. അമേരിക്കയിൽ നേഴ്സും പത്തനംതിട്ട സ്വദേശിയുമായ യുവതിയാണ് പരാതി നൽകിയത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും യുവതി പരാതി നൽകിയിട്ടുണ്ട്. 

2019ൽ യുഎസിലെ ടെക്സസ് സന്ദർശിക്കാനെത്തിയ ഗുരുപ്രസാദ് വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണു പരാതിയിൽ പറയുന്നത്. യുഎസിലെ ശിവഗിരി ആശ്രമത്തിന്റെ പ്രവർത്തനങ്ങൾക്കാണ് 2019ൽ ഗുരുപ്രസാദ് ടെക്സസിൽ എത്തിയത്. മലയാളികളുടെ വീടുകളിലായിരുന്നു താമസം. 

വലതു തോളിലെ പരിക്കിന്റെ ചികിത്സയ്ക്കായി ജൂലൈയിൽ പരാതിക്കാരിയുടെ വീട്ടിൽ താമസമാക്കി. ജൂലൈ ഒൻപതിന് ഭർത്താവ് വീട്ടിലില്ലാതിരുന്ന സമയത്തു ഗുരുപ്രസാദ് പീഡിപ്പിക്കാൻ ശ്രമിച്ചെന്നു പരാതിയിൽ വ്യക്തമാക്കുന്നു. പൊലീസിനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചപ്പോൾ കാലുപിടിച്ച് മാപ്പു പറഞ്ഞു. പൊലീസ് വന്നാൽ ജീവനൊടുക്കുമെന്നു സ്വാമി ഭീഷണിപ്പെടുത്തി. ഭർത്താവിന്റെ മുന്നിൽ വച്ച് മാപ്പു പറഞ്ഞതോടെ തുടർ നടപടികളുണ്ടായില്ല.

2020 ഓഗസ്റ്റ് ആറിന് ഗുരുപ്രസാദ് വാട്സ്ആപ്പിലൂടെ യുവതിക്കു നഗ്നനായി യോഗ ചെയ്യുന്ന ദൃശ്യങ്ങൾ അയച്ചു. പിന്നീട് അശ്ലീല സന്ദേശങ്ങൾ അയക്കാൻ തുടങ്ങി. യുവതി ശിവഗിരി മഠത്തിന് പരാതി നൽകി. 2021 മാർച്ച് 23ന് ചേർന്ന ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ബോർഡിന്റെ യോഗത്തിൽ പരാതി പരിഗണിച്ചു. ഏപ്രിൽ 15ന് ഗുരുപ്രസാദിനെ മുഴുവൻ ചുമതലകളിൽ നിന്നു നീക്കി.

ഇതോടെ ഗുരുപ്രസാദ് പ്രതികാരം ചെയ്യാൻ ആരംഭിച്ചുവെന്ന് യുവതി പറയുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ നിരന്തരം അപകീർത്തിപ്പെടുത്തി. ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പരാതി നൽകിയത്. നാട്ടിലെ ബന്ധുക്കളുടെ സുരക്ഷയിലടക്കം ആശങ്കയുണ്ടെന്നും യുവതി പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം  

കോടതിക്ക് പുറത്തെ ഒത്തുതീര്‍പ്പു ശ്രമം പാളി; ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡനക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ