കക്കയം ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും തുറക്കും; ജാഗ്രതാ നിര്‍ദേശം
By സമകാലിക മലയാളം ഡെസ്ക് | Published: 09th July 2022 07:31 AM |
Last Updated: 09th July 2022 07:31 AM | A+A A- |

കക്കയം ഡാം, ഫയല്‍
കോഴിക്കോട്: കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. രണ്ട് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതമാണ് തുറക്കുക.
പുഴയില്‍ രണ്ടര അടി വരെ വെള്ളം ഉയരാന്‍ സാധ്യതയുള്ളതിനാല്‍ കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞദിവസം കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നിരുന്നു.
ഷട്ടറുകള്‍ 5 സെന്റീമീറ്റര്‍ ഉയര്‍ത്തി ജലം പുറത്തേക്ക് ഒഴുക്കി കളഞ്ഞിരുന്നു.
എന്നാല്‍ മഴ കുറഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ഷട്ടറുകള്‍ അടച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഇന്നും ശക്തമായ മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ