മൂന്നാറില്‍ വീണ്ടും മണ്ണിടിച്ചില്‍; ജാഗ്രതാ നിര്‍ദേശം

മഴ ശക്തമായതിന് ശേഷം അഞ്ചാമത്തെ തവണയാണ് മണ്ണിടിച്ചിലുണ്ടാകുന്നത്
മണ്ണിടിഞ്ഞതിന്റെ ചിത്രം
മണ്ണിടിഞ്ഞതിന്റെ ചിത്രം

മൂന്നാര്‍: കനത്ത മഴയില്‍ മൂന്നാറില്‍ മണ്ണിടിച്ചില്‍. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് മണ്ണിടിച്ചില്‍. 
മഴ ശക്തമായതിന് ശേഷം അഞ്ചാമത്തെ തവണയാണ് മണ്ണിടിച്ചിലുണ്ടാകുന്നത്. ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. 

മണ്ണിടിച്ചില്‍ തുടര്‍ച്ചയായതോടെ, പഴയ മൂന്നാര്‍ വഴിയുള്ള ഗതാഗതത്തിന് കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പകരം കുഞ്ചിത്തണ്ണി, രാജക്കാട് മേഖലയിലൂടെ ബോഡിമെട്ട് ഭാഗത്തേക്ക് പോകണമെന്നാണ് നിര്‍ദേശം. മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 

വയനാട്ടില്‍ നാളെ അവധി

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രോഫഷനല്‍ കോളജുകള്‍, ഐസിഎസ്ഇ, സിബിഎസ്ഇ സ്‌കൂളുകള്‍, അംഗന്‍വാടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കാവര്‍ഷം ശക്തിപ്രാപിച്ചതിനാല്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന കാസര്‍കോട് നദികള്‍ കരകവിഞ്ഞൊഴുകുന്നു. വീടുകളില്‍ വെള്ളം കയറി. നിരവധി പേരെ മാറ്റി പാര്‍പ്പിച്ചു. തേജസ്വിനി പുഴ കരകവിഞ്ഞ് ഒഴുകി പാലായിയിലെ വീടുകളില്‍ വെള്ളം കയറി. മധുവാഹിനി പുഴ കരകവിഞ്ഞ് ഒഴുകി മധൂര്‍ ക്ഷേത്രത്തില്‍ വെള്ളം കയറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com