തലയിടിച്ചു വീണു, ബോധം നഷ്ടമായി; ടെറസില്‍ കുടുങ്ങിയ ആളെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th July 2022 05:35 PM  |  

Last Updated: 10th July 2022 05:35 PM  |   A+A-   |  

terrace

വീഡിയോ സ്‌ക്രീന്‍ഷോട്ട്

 

കോട്ടയം: ടെറസില്‍ കുടുങ്ങിയ മധ്യവയസ്‌കനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കോട്ടയം ചേറ്റുകുളത്താണ് സംഭവം. വൈക്കത്തുമല സ്വദേശി തോമസ് ആണ് കുടുങ്ങിയത്. വീടിന് മുകളിലെ ചവര്‍ അടിച്ചുവാരുന്നതിനിടെ തെന്നിവീണ് ടെറസില്‍ കുടുങ്ങുകയായിരുന്നു. 

വീഴ്ചയില്‍ തോമസിന്റെ തലയ്ക്ക് പരിക്കേറ്റു. തലയിടിച്ചു വീണ തോമസിന്റെ ബോധം നഷ്ടപ്പെട്ടു. നാട്ടുകാര്‍ ഏണിലൂടെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് അഗ്നിരക്ഷാ സേനയും പൊലീസുമെത്തി തോമസിനെ താഴെയിറക്കുകയായിരുന്നു. 

ഈ വാർത്ത കൂടി വായിക്കാം തിരുവനന്തപുരത്ത് ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ