പെൺസുഹൃത്തിനെ കാണാനെത്തിയ കിരണിന്റെ ചെരിപ്പ് ആഴിമലയിൽ; കടലിൽ ചാടിയെന്ന് സംശയം, അന്വേഷണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th July 2022 02:17 PM  |  

Last Updated: 10th July 2022 02:17 PM  |   A+A-   |  

missing

പ്രതീകാത്മക ചിത്രം/ ഫോട്ടോ: എഎഫ്പി

 

തിരുവനന്തപുരം: കാണാതായ തിരുവനന്തപുരം നരുവാമൂട് സ്വദേശിയായ കിരണിന്റെ ചെരിപ്പ് പൊലീസിന് ലഭിച്ചു. രക്ഷപെടാനുള്ള ശ്രമത്തിനിടെ യുവാവ് കടലിൽ ചാടിയെന്നാണ് സംശയിക്കുന്നത്. കിരണിന്റെ ചെരിപ്പ് ആഴിമലയിൽ നിന്ന് കോസ്റ്റൽ പൊലീസ് കണ്ടെത്തി. 

വിഴിഞ്ഞം സ്വദേശിനിയായ പെൺസുഹൃത്തിനെ കാണാൻ കൂട്ടുകാർക്കൊപ്പം പോയതിന് പിന്നാലെയാണ് കിരണിനെ കാണാതായത്. പെൺസുഹൃത്തിന്റെ ബന്ധുക്കൾ യുവാവിനെ തട്ടിക്കൊണ്ടുപോയെന്നാണ് ആരോപണം. സുഹൃത്തിനെ കണ്ട് കിരൺ അടക്കം മൂന്ന് പേർ മടങ്ങുന്നതിനിടെ, പെൺകുട്ടിയുടെ ബന്ധുക്കൾ കാറിലും ബൈക്കിലുമായി എത്തി ഇവരെ തടഞ്ഞുനിർത്തി. തങ്ങളെ മർദ്ദിച്ചതായി കിരണിന്റെ കൂട്ടുകാരൻ പറയുന്നു.

തുടർന്ന് ബൈക്കിൽ കിരണിനെ ബലമായി പിടിച്ചുകൊണ്ടുപോയി. വഴിയരികിൽ ബൈക്കിൽ നിന്ന് ചാടിയ കിരണിനെ പിന്നീട് കാണാതായെന്നാണ് പരാതിയിൽ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഹോസ്റ്റലിൽ വിദ്യാർഥികളുടെ ലഹരിപ്പാർട്ടി; 14 പേർ അറസ്റ്റിൽ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ