പെണ്‍സുഹൃത്തിനെ കാണാന്‍ പോയ യുവാവിനെ കാണാതായി; ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി, അന്വേഷണം 

പെണ്‍സുഹൃത്തിനെ കാണാന്‍ പോയ യുവാവിനെ കാണാതായെന്ന് പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: പെണ്‍സുഹൃത്തിനെ കാണാന്‍ പോയ യുവാവിനെ കാണാതായെന്ന് പരാതി. തിരുവനന്തപുരം നരുവാമൂട് സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് കാട്ടിയാണ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പെണ്‍സുഹൃത്തിന്റെ ബന്ധുക്കള്‍ യുവാവിനെ തട്ടിക്കൊണ്ടുപോയെന്നാണ് ആരോപണം.

ഇന്നലെയാണ് സംഭവം. വിഴിഞ്ഞം സ്വദേശിനിയായ പെണ്‍സുഹൃത്തിനെ കാണാന്‍ കൂട്ടുകാര്‍ക്കൊപ്പം പോയ കിരണിനെയാണ് കാണാതായത്. പെണ്‍സുഹൃത്തിനെ കണ്ട് കിരണ്‍ അടക്കം മൂന്ന് പേര്‍ മടങ്ങുന്നതിനിടെ, പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കാറിലും ബൈക്കിലുമായി എത്തി ഇവരെ തടഞ്ഞുനിര്‍ത്തി. തങ്ങളെ മര്‍ദ്ദിച്ചതായി കിരണിന്റെ കൂട്ടുകാരന്‍ പറയുന്നു.

തുടര്‍ന്ന് ബൈക്കില്‍ കിരണിനെ ബലമായി പിടിച്ചുകൊണ്ടുപോയി. തുടര്‍ന്ന് വഴിയരികില്‍ ബൈക്കില്‍ നിന്ന് ചാടിയ കിരണിനെ പിന്നീട് കാണാതായെന്നാണ് പരാതിയില്‍ പറയുന്നത്. വിഴിഞ്ഞം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com