പ്രേം നസീറിന്റെ മരുമകൻ  ഇ എ റഷീദ് മരിച്ചു  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th July 2022 08:39 PM  |  

Last Updated: 11th July 2022 08:39 PM  |   A+A-   |  

prem_nazir

ഇ എ റഷീദ്

 

തിരുവനന്തപുരം: നടൻ പ്രേം നസീറിന്റെ മരുമകൻ കോഴിക്കോട് മാവൂർ റോഡ് സോജിത്തിൽ ഇ എ റഷീദ് മരിച്ചു. 82 വയസ്സായിരുന്നു. തിരുവനന്തപുരം മ്യൂസിയം കനകന​ഗർ ഹീര ​ഗോൾഡൻ ഹിൽ ഫ്ളാറ്റിലായിരുന്നു അന്ത്യം.

റിട്ട. സൂപ്രണ്ടിങ് എഞ്ചിനീയർ ആയിരുന്നു റഷീദ്. പ്രേം നസീറിന്റെ മകൾ ലൈലാബിയാണ് റഷീദിന്റെ ഭാര്യ. സജിത് ഖാൻ, സോജാ നൗഷാദ് എന്നിവരാണ് മക്കൾ. മം​ഗലാപുരം ദിൽഖുഷിൽ പരേതനായ ഇബ്രാഹിംകുഞ്ഞിന്റെ (റിട്ട. മജിസ്ട്രേറ്റ്) മകനാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ കലൂരിൽ നടുറോഡിൽ യുവാവ് കഴുത്തറുത്ത് മരിച്ചു 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ