വെള്ളം വാങ്ങി കയറുന്നതിനിടെ ട്രെയിനിൽ നിന്നു വീണു; 22 കാരിക്ക് ദാരുണാന്ത്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th July 2022 07:30 AM  |  

Last Updated: 11th July 2022 07:30 AM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

തൃശൂർ; ട്രെയിൻ യാത്രയ്ക്കിടെ കാൽവഴുതി ട്രാക്കിൽ വീണ പെൺകുട്ടിക്ക് ദാരുണാന്ത്യം. മത്സ്യത്തൊഴിലാളിയായ കൊച്ചി തോപ്പുംപടി മുണ്ടംവേലി മുക്കത്തുപറമ്പ് അറക്കൽ ജേക്കബ് ബിനുവിന്റേയും മേരി റീനയുടേയും മകൾ അനു ജേക്കബ് (22) ആണ് മരിച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. 

ട്രെയിൻ നിർത്തിയപ്പോൾ പ്ലാറ്റ്ഫോമിൽ ഇറങ്ങി വെള്ളം വാങ്ങി തിരികെ കോച്ചിലേക്ക് കയറുന്നതിനിടെ കാൽവഴുതി ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.10ന് തൃശൂർ റെയിൽവേ സ്റ്റേഷനിലാണ് അപകടമുണ്ടായത്. കുടുംബാം​ഗങ്ങൾക്കൊപ്പം വേണാട് എക്സ്പ്രസിൽ മലപ്പുറത്തെ കുടുംബസുഹൃത്തിന്റെ വീട്ടിലേക്കു പോകുകയായിരുന്നു. 

ട്രെയിൻ തൃശൂരിൽ എത്തിയപ്പോൾ അനു ബന്ധുവായ യുവാവിനൊപ്പം വെള്ളം വാങ്ങാൻ ഇറങ്ങുകയായിരുന്നു. തിരികെ കയറും മുൻപേ ട്രെയിൻ ഓടിത്തുടങ്ങിയിരുന്നു. കാക്കനാട് റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയാണ് അനു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

കെ ഫോൺ ആദ്യഘട്ടത്തിൽ 40,000 കണക്ഷൻ, ഉടൻ തന്നെ ഒരു ലക്ഷം കുടുംബത്തിന് ഇന്റർനെറ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ