സ്വര്‍ണവിലയില്‍ മാറ്റമില്ല; 37,500ന് മുകളില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th July 2022 10:10 AM  |  

Last Updated: 11th July 2022 10:12 AM  |   A+A-   |  

gold

പ്രതീകാത്മക ചിത്രം

 

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 37,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4695 രൂപ നല്‍കണം.

ഈ മാസത്തിന്റെ തുടക്കത്തില്‍ 38,280 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 38,480 രൂപയിലേക്ക് സ്വര്‍ണവില ഉയര്‍ന്നു.

രണ്ടുദിവസത്തിനിടെ ആയിരം രൂപ ഇടിഞ്ഞ് 37,480 രൂപയില്‍ എത്തി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില താഴ്ന്നു. ശനിയാഴ്ച സ്വര്‍ണവില 80 രൂപയാണ് വര്‍ധിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

73ലക്ഷം പെന്‍ഷന്‍കാര്‍ക്ക് ഒറ്റയടിക്ക് പെന്‍ഷന്‍; പുതിയ സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങി ഇപിഎഫ്ഒ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ