പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th July 2022 10:33 PM  |  

Last Updated: 11th July 2022 10:33 PM  |   A+A-   |  

paramekkavu_parameshwaran

വിഡിയോ സ്ക്രീൻഷോട്ട്

 

തൃശ്ശൂർ: കൊമ്പൻ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. ഒരാഴ്ചയായി ശരീര തളർച്ചയെ തുടർന്ന് ചികിത്സയിലായിരുന്ന പത്മനാഭൻ പാറമേക്കാവിന്റെ ആനക്കൊട്ടിലിലാണ് ചരിഞ്ഞത്. 

കാലിൽ നീർകെട്ടിനെ തുടർന്ന് വേദനയിലായിരുന്നു. കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണ ആനയെ ക്രെയിൻ ഉപയോഗിച്ച് എഴുന്നേൽപ്പിച്ച് നിറുത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. ചികിത്സ പുരോഗമിക്കുന്നതിനിടയിലാണ് ആന ചരിഞ്ഞത്. 
 
തൃശൂർ പൂരത്തിന് പാറമേക്കാവ് വിഭാഗത്തിനായി ഒന്നര പതിറ്റാണ്ട് തിടമ്പേറ്റിയ ആനയാണ് വിട പറഞ്ഞത്. പാറമേക്കാവ് വിഭാഗത്തിന്റെ പകല്‍പ്പൂരത്തിന് കുടമാറ്റമുള്‍പ്പെടെയുള്ളവയ്ക്ക് കോലമേറ്റുന്നത് പത്മനാഭനാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലം; ആലപ്പുഴയിൽ വയറ്റിൽ വെടിയുണ്ടകളുമായി കണ്ടെത്തിയ തെരുവുനായ ചത്തു 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ