റോഡില്‍ കാര്‍ക്കിച്ചു തുപ്പിയതിനെ ചൊല്ലി തര്‍ക്കം; ഗൃഹനാഥന്‍ ചവിട്ടേറ്റ് മരിച്ചതില്‍ ആക്രിക്കച്ചവടക്കാരന്‍ പിടിയില്‍ 

കഴക്കൂട്ടത്ത് ഭുവനചന്ദ്രന്‍ ചവിട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍
ഭുവനചന്ദ്രന്‍
ഭുവനചന്ദ്രന്‍

തിരുവനന്തപുരം:  കഴക്കൂട്ടത്ത് ഭുവനചന്ദ്രന്‍ ചവിട്ടേറ്റ് മരിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ആക്രിക്കച്ചവടക്കാരന്‍ വിജയകുമാറിനെ കൊല്ലത്ത് നിന്നാണ് പിടികൂടിയത്. വാക്കുതര്‍ക്കത്തെ തുടര്‍ന്നായിരുന്നു ആക്രമണമെന്നു പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാവിലെയാണ് സംഭവം.  കഴക്കൂട്ടം ജംക്ഷനു സമീപം ദേശീയപാതയോരത്ത് കരിക്കു കച്ചവടം നടത്തുന്നയാളുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു ഭുവനചന്ദ്രന്‍. ഈ സമയം പ്രദേശത്ത് ആക്രി പെറുക്കുന്നയാള്‍ ഇതുവഴി കടന്നുപോകുകയും റോഡില്‍ കാര്‍ക്കിച്ചു തുപ്പുകയും ചെയ്തു. ഇതിനെച്ചൊല്ലി ഭുവനചന്ദ്രനുമായി വാക്കുതര്‍ക്കമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.

തര്‍ക്കത്തിനിടെ വിജയകുമാര്‍, ഭുവനചന്ദ്രന്റെ അടിവയറ്റില്‍ ചവിട്ടുകയായിരുന്നു. സംഭവസ്ഥലത്തു മറിഞ്ഞുവീണ ഭുവനചന്ദ്രനെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

കരള്‍രോഗവുമായി ബന്ധപ്പെട്ട് ശസ്ത്രക്രിയയ്ക്കു വിധേയനായിട്ടുള്ള ആളാണ് ഭുവനചന്ദ്രന്‍. കൊല്ലം സ്വദേശിയായ ആക്രിക്കാരന്‍ ഭിന്നശേഷിക്കാരനാണ്. സംഭവശേഷം സമീപത്തെ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ഇയാള്‍ കൊല്ലത്തേയ്ക്കുള്ള ബസില്‍ കയറി പോയെന്നായിരുന്നു വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com