ആര്യാ രാജേന്ദ്രന്‍, സച്ചിന്‍ദേവ് വിവാഹം സെപ്തംബര്‍ നാലിന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th July 2022 06:51 AM  |  

Last Updated: 12th July 2022 06:51 AM  |   A+A-   |  

arya-sachin

ആര്യാ രാജേന്ദ്രനും സച്ചിന്‍ദേവും വിവാഹ നിശ്ചയ വേദിയില്‍

 

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റേയും ബാലുശ്ശേരി എംഎൽഎ കെ എം സച്ചിൻദേവിന്റേയും വിവാഹം സെപ്‌റ്റംബർ നാലിന്. തിരുവനന്തപുരം എകെജി ഹാളിൽ പകൽ 11നാണ് വിവാഹ ചടങ്ങ്. 

രാജ്യത്തെ പ്രായം കുറഞ്ഞ മേയറും സംസ്ഥാന നിയമസഭയിലെ പ്രായം കുറഞ്ഞ എംഎൽഎയുമാണ് വിവാഹിതരാകുന്നത്. മാർച്ചിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. വിവാഹശേഷം രണ്ടു ദിവസം കഴിഞ്ഞ് കോഴിക്കോട് വിവാഹ സത്കാരം നടത്തും. 

ബാലസംഘത്തിൽ ഒരുമിച്ച് പ്രവർത്തിച്ചതു മുതലുള്ള പരിചയമാണ് ഇപ്പോൾ വിവാഹത്തിലെത്തുന്നത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻദേവ് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശേരി മണ്ഡലത്തിൽനിന്ന് വിജയിച്ചത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയംഗമാണ്. 

ബാലുശ്ശേരി മണ്ഡലത്തിൽ നിന്ന് 20,372 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സച്ചിൻ ജയിച്ചത്.  ഓൾ സെയിന്റ്സ്  കോളജിൽ വിദ്യാർഥിയായിരിക്കെ 21–ാം വയസ്സിലാണ് ആര്യ മേയറാകുന്നത്. എസ്എഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം ചാല ഏരിയ കമ്മിറ്റിയംഗവുമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലം; ആലപ്പുഴയിൽ വയറ്റിൽ വെടിയുണ്ടകളുമായി കണ്ടെത്തിയ തെരുവുനായ ചത്തു 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ