ബസ് ഡ്രൈവര്‍ രണ്ടു കുട്ടികളുടെ അച്ഛന്‍, സംസ്ഥാനം വിടാനായിരുന്നു പദ്ധതി; സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ്
By സമകാലിക മലയാളം ഡെസ്ക് | Published: 12th July 2022 07:25 AM |
Last Updated: 12th July 2022 07:59 AM | A+A A- |

പ്രതീകാത്മക ചിത്രം
പത്തനംതിട്ട: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടു പോയതിന് അറസ്റ്റിലായ ബസ് ഡ്രൈവര്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമെന്ന് പൊലീസ്. ആങ്ങമൂഴി - പത്തനംതിട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ അരിക്കക്കാവ് സ്വദേശി ഷിബിന്‍ (38) ആണ് മൂഴിയാര്‍ പൊലീസിന്റെ പിടിയിലായത്. പെണ്‍കുട്ടിയുമായി സംസ്ഥാനം വിടാനുള്ള ഒരുക്കത്തിലായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു.
ഇന്നലെ വെളുപ്പിനാണു സംഭവം. ആങ്ങമൂഴിയില്‍ നിന്നു പത്തനംതിട്ടയ്ക്കു സര്‍വീസ് നടത്തുന്ന ബസിലാണ് പെണ്‍കുട്ടിയെ കടത്തി കൊണ്ടു പോയതെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. രാവിലെ ആറിന് പത്തനംതിട്ടയില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ വിളിച്ച് ബസ് ഡ്രൈവര്‍ക്കൊപ്പം പോകുകയാണെന്നു പറഞ്ഞിരുന്നതായി പരാതിയില്‍ പറയുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി സീതത്തോട് കൊച്ചുകോയിക്കലാണ് ഷിബിന്റെ താമസം.
ഷിബിന്‍ ഓടിച്ചിരുന്ന ബസ് പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച ശേഷം പെണ്‍കുട്ടിയുമായി കടന്നുകളയുകയായിരുന്നു.ഇന്നലെ വൈകിട്ട് കോട്ടയത്തു നിന്നാണു മൂഴിയാര്‍ ഇന്‍സ്പെക്ടര്‍ ഗോപകുമാര്‍, എസ്ഐ വി എസ് കിരണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇരുവരെയും കണ്ടെത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
കണ്ണൂരില്‍ ആര്‍എസ്എസ് ഓഫീസിന് നേരെ ബോംബാക്രമണം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ