അൽഷിമേഴ്സ് രോഗിയായ ഭാര്യയെ കഴുത്തറുത്ത് കൊന്നു; ഭർത്താവ് ആത്മഹത്യ ചെയ്തു
By സമകാലിക മലയാളം ഡെസ്ക് | Published: 12th July 2022 10:08 PM |
Last Updated: 13th July 2022 08:26 AM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: അൽഷിമേഴ്സ് രോഗിയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. വടകര സ്വദേശികളായ മലോൽ കൃഷ്ണൻ (74) ഭാര്യ നാരായണി (62) എന്നിവരാണ് മരിച്ചത്. നാരായണിയെ കിടപ്പുമുറിയിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിലും കൃഷ്ണനെ അടുക്കള വരാന്തയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്.
മകന്റെ കൂടെയാണ് ഇരുവരും താമസിക്കുന്നത്. മകനും ഭാര്യയും വൈകിട്ട് പുറത്തു പോയി വന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടത്. ഭാര്യയുടെ അസുഖത്തിന്റെ മനഃപ്രയാസമായിരിക്കാം കാരണമെന്നാണ് പൊലീസ് നിഗമനം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ