മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവുമില്ല, പശുക്കളെ കറക്കാന്‍ ആളില്ല; മിണ്ടാപ്രാണികളോട് ക്രൂരതയായി തൊഴിലാളി സമരം  - വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th July 2022 02:04 PM  |  

Last Updated: 12th July 2022 02:04 PM  |   A+A-   |  

vetinary_college

വെറ്ററിനറി സര്‍വകലാശാലയിലെ കന്നുകാലികളുടെ ദൃശ്യം

 

തൃശ്ശൂര്‍: മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയിലെ തൊഴിലാളി സമരം മിണ്ടാപ്രാണികളോടുള്ള ക്രൂരതയായി മാറുന്നു. ഫാമിലെ നൂറ്റിയമ്പതോളം വരുന്ന ജീവനക്കാരാണ് മൃഗങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കാതെ സമരം നടത്തുന്നത്. 

സമരത്തിന്റെ ഭാഗമായി പശുക്കളെ കറക്കുന്നത് തൊഴിലാളികള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. പശുത്തൊഴുത്തിലെ ഉള്‍പ്പെടെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നില്ല. മൂവായിരത്തിലേറെ പക്ഷി മൃഗാദികളുള്ള ഫാമിലാണ് ജീവനക്കാരുടെ ക്രൂരമായ സമരം.

ഈ മാസം ആദ്യം പാല്‍പാത്രം നീക്കിവയ്ക്കാന്‍ ഒരു ജീവനക്കാരനോട് അധികൃതര്‍ ആവശ്യപ്പെട്ടതോടെയാണ് സമരത്തിന് ആധാരമായ സംഭവങ്ങളുടെ തുടക്കം. വിസമ്മതിച്ച ജീവനക്കാരനെ സ്ഥലംമാറ്റിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് തുടങ്ങിയ സമരമാണ് നാല് ദിവസങ്ങള്‍ക്ക് ശേഷവും തുടരുന്നത്. 

 

മൃഗങ്ങളും പക്ഷികളും പട്ടിണിയിലായതോടെ, വിദ്യാര്‍ഥികളെ ജോലിയേല്‍പ്പിച്ചിരിക്കുകയാണ് സര്‍വകലാശാല. ഒന്നും രണ്ടും ബിരുദ വിദ്യാര്‍ത്ഥികളെയാണ് പരിചരണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജാതകം ചേര്‍ന്നില്ല; വിവാഹം മുടങ്ങിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ