കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 30 സെന്റീമീറ്ററായി ഉയർത്തും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th July 2022 09:09 PM  |  

Last Updated: 12th July 2022 09:09 PM  |   A+A-   |  

Kanjirapuzha_Dam

കാഞ്ഞിരപ്പുഴ ഡാം

 

പാലക്കാട്: കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ നാളെ രാവിലെ ഉയർത്തും. വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഷട്ടറുകൾ 30 സെന്റീമീറ്ററായി ഉയർത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 

ഡാമിലെ ഇന്നത്തെ ജലനിരപ്പ് 93.60 മീറ്ററാണ്. 97.50 മീറ്ററാണ് പരമാവധി സംഭരണശേഷി. നിലവിൽ ഡാമിന്റെ മൂന്ന് സ്പിൽവെ ഷട്ടറുകൾ 20 സെന്റീമീറ്റർ വീതവും റിവർ സ്ലൂയിസ് അഞ്ച് സെന്റീ മീറ്ററും ഉയർത്തി പുഴയിലേക്ക്  വെള്ളം  ഒഴുക്കുന്നുണ്ട്. കാഞ്ഞിരപ്പുഴ, കുന്തിപ്പുഴ, തൂതപ്പുഴ, ഭാരതപ്പുഴ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

ഈ വാർത്ത കൂടി വായിക്കൂ 

കാനഡയിൽ ബോട്ടപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ