മുഖ്യമന്ത്രി അസ്വസ്ഥനാകുന്നത് എന്തിന്?; വിദേശകാര്യമന്ത്രിയെന്നാല്‍ വിദേശത്തു താമസിക്കുന്ന മന്ത്രിയല്ലെന്ന് വി മുരളീധരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th July 2022 03:19 PM  |  

Last Updated: 12th July 2022 03:19 PM  |   A+A-   |  

 

തിരുവന്തപുരം:  വിദേശകാര്യമന്ത്രി എന്നുപറഞ്ഞാല്‍ വിദേശത്ത് താമസിക്കുന്ന മന്ത്രിയാണെന്ന ധാരണ മുഖ്യമന്ത്രി തിരുത്തണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ മൂന്ന് ദിവസം സംസ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഏതോ തരത്തിലുള്ള അസ്വസ്ഥത ഉണ്ടാകുന്നുണ്ടെങ്കില്‍ അതിനുള്ള കാര്ണം എല്ലാവര്‍ക്കും അറിയാമെന്ന് വി മുരളീധരന്‍ പറഞ്ഞു.

കേന്ദ്രവികസന പദ്ധതികല്‍ വിലയിരിത്താന്‍ കേന്ദ്രമന്ത്രിമാര്‍ക്ക് അധികാരമുണ്ട്. ആ അധികാരമാണ് എസ് ജയശങ്കര്‍ നിര്‍വഹിച്ചത്. മോദി സര്‍ക്കാര്‍ എട്ടുവര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും സര്‍ക്കാരിന്റെ  ജനക്ഷേമ പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വിദേശകാര്യമന്ത്രി കേരളത്തിലത്തിയത്. എസ് ജയശങ്കറിന്റെ സന്ദര്‍ശനം മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയിട്ടുണ്ട്. അദ്ദേഹം പദ്ധതി ഗുണഭോക്താക്കളെ നേരിട്ട കണ്ടിട്ടുണ്ട്, കഴക്കൂട്ടത്തെ ഫലൈ ഓവര്‍ നിര്‍മ്മാണം തുടങ്ങിയവ നേരിട്ടു പോയി കാണുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഇത്തരം പദ്ധതികളുടെ നടത്തിപ്പുള്‍പ്പടെ സന്ദര്‍ശിക്കാനും മേല്‍നോട്ടം വഹിക്കാനുമുള്ള ഉത്തരവാദിത്വവും അധികാരവും കേന്ദ്രമന്ത്രിമാര്‍ക്ക് ഉണ്ട്. ഈ അധികാരം ഉപയോഗിച്ചുകൊണ്ടാണ് അത് ചെയ്യന്നത്. 

ഈ രാജ്യത്ത് എവിടെയും യാത്രചെയ്യാനും ജനങ്ങളുമായി സംവദിക്കാനും അവകാശം എല്ലാ മന്ത്രിമാര്‍ക്കുമുണ്ട്. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുമായി ഇടപെട്ടുകൊണ്ട് പ്രവര്‍ത്തിക്കന്ന സമീപനമാണ് പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ ചെയ്യുന്നത്. സെക്രട്ടേറിയറ്റിന് വിളിപ്പാട് അകലെ ഓഖി ചുഴലിക്കാറ്റുണ്ടായപ്പോള്‍ അവിടെ പോലും പോകാത്ത കേരള മുഖ്യമന്ത്രിക്ക് ഇങ്ങനെ ഒരു കേന്ദ്രമന്ത്രി പെരുമാറുന്നതില്‍  അസ്വസ്ഥതയും അസഹിഷ്ണുതയുമൊക്ക ഉണ്ടാകും.  ജനങ്ങള്‍ ഇത്രയും ദുരിത്തില്‍ ആയപ്പോള്‍ പോലും തിരിഞ്ഞുനോക്കാത്ത ഒരുമുഖ്യമന്ത്രിക്ക് ജനക്ഷേമം അന്വേഷിക്കാന്‍ കേന്ദ്രമന്ത്രി പോകുന്നതില്‍ അസ്വസ്ഥതയുണ്ടാകുന്നത് സ്വാഭാവികമാണ്. പദ്ധതികളുടെ പുരോഗതി വിലയിരുത്താന്‍ മറ്റ് മന്ത്രിമാരും സംസ്ഥാനത്ത എത്തുമെന്ന് മുരളീധരന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ലോകകാര്യങ്ങള്‍ നോക്കേണ്ട മന്ത്രി ഫ്‌ളൈ ഓവര്‍ നോക്കാന്‍ വന്നിരിക്കുന്നു'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ