അടൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; ദമ്പതികള്‍ മരിച്ചു, മകന് ഗുരുതര പരിക്ക്‌

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2022 08:39 AM  |  

Last Updated: 13th July 2022 08:43 AM  |   A+A-   |  

car_accident_adoor

അടൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം/ടെലിവിഷന്‍ ദൃശ്യം

 

പത്തനംതിട്ട:  അടൂര്‍ ഏനാത്ത് വെച്ച് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.  മടവൂര്‍ സ്വദേശി രാജശേഖര ഭട്ടതിരി, ഭാര്യ ശോഭ എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 6.30ഓടെയാണ് അപകടം.

ഇവരുടെ മകൻ നിഖിലിന് ​ഗുരുതരമായി പരിക്കേറ്റു. നിഖിലിനെ കോട്ടയം മെഡില്‍ കോളജ് ആശുപത്രയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക്പോകുകയായിരുന്ന കാറും എതിര്‍ദിശയില്‍ നിന്നു വന്ന കാറുമാണ് കൂട്ടിയിടിച്ചത്. 

തിരുവനന്തപുരത്തുനിന്ന് വരികയായിരുന്ന കാറില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. എതിര്‍ദിശയില്‍ വന്ന കാറില്‍ ഉണ്ടായിരുന്ന നാല് യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

ചൂര മീൻ കയറ്റുമതി ചെയ്തതിൽ ക്രമക്കേട്, ഒമ്പത്​ കോടി നഷ്ടം; ലക്ഷദ്വീപ് എംപി ഫൈസലിനെതിരെ സിബിഐ കേസെടുത്തു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ