നിലമ്പൂരില്‍ യുവാവും ബന്ധുവായ യുവതിയും ഒരേ തുണിയില്‍ തൂങ്ങിമരിച്ച നിലയില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th July 2022 06:20 PM  |  

Last Updated: 13th July 2022 06:20 PM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

മലപ്പുറം: മൂന്നു ദിവസം മുമ്പ് വീട്ടില്‍ നിന്ന് കാണാതായ യുവാവിനെ ബന്ധുവായ യുവതിക്കൊപ്പം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരത്തില്‍ ഒരേ തുണി ഉപയോഗിച്ച് തൂങ്ങിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. നിലമ്പൂര്‍ മുതിരി കാഞ്ഞിരക്കടവ് സ്വദേശി വിനീഷ് (21), ഗൂഡല്ലൂര്‍ സ്വദേശി രമ്യ (21) എന്നിവരാണ് മരിച്ചത്.

നിലമ്പൂര്‍ മുതിരിയിലാണ് സംഭവം. ബുധനാഴ്ച ഉച്ചയോടെ മുള്ളുള്ളിയിലെ റബ്ബര്‍ തോട്ടത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരും ഏതാനും വര്‍ഷങ്ങളായി പ്രണയത്തിലാണ്. വിനീഷിന്റെ പിതാവ് ചന്ദ്രന്റെ ബന്ധുവാണ് രമ്യ. ഇരുവരുടേയും വിവാഹം നടത്താന്‍ ബന്ധുക്കള്‍ സമ്മതം നല്‍കിയിരുന്നതാണെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പിങ്ക് പൊലീസ് അപമാനിച്ച സംഭവം; ഒന്നരലക്ഷം കുട്ടിക്ക് നല്‍കാന്‍ ഉത്തരവ്, തുക പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് ഈടാക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ